29 December, 2023 02:09:00 PM


മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ; റേഷൻ കട തകര്‍ത്ത് അരി അകത്താക്കി



മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും ജനവാസമേഖലയിൽ  ഇറങ്ങി ഒറ്റയാന്‍ പടയപ്പ. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട പടയപ്പ ഭാഗികമായി തകർത്തു. പുലർച്ചെയെത്തിയ ആന കടയിൽ സൂക്ഷിച്ചിരുന്ന അരിയടക്കം അകത്താക്കിയാണ് മടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഉണ്ട്. ഇന്നലെ ഗ്യാപ് റോഡിലെത്തിയ പടയപ്പ വാഹനങ്ങളും തടഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K