09 January, 2024 12:43:48 PM


ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദർശനത്തിനിടെ പ്രതിഷേധവുമായി സിപിഎം



ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദർശനത്തിൽ സിപിഎം പ്രതിഷേധം.തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി' അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.

അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു. നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ  ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാജ്ഭവൻ മാർച്ച്. കനത്ത പൊലീസ് സുരക്ഷയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്തു.

പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻ്റെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം.

ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി എൽഡിഎഫ് ഇന്ന് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ഉറച്ച നിലപാട് എടുക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K