29 December, 2024 07:37:21 PM


കാസര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു



കാസര്‍കോട്: ഐങ്ങോത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K