11 January, 2025 11:48:57 AM
തലശ്ശേരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: തലശ്ശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.