10 January, 2025 06:44:47 PM
സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പഴയങ്ങാടി : സ്കൂളിലേക്ക് ബസ് കയറുന്നതിനായി വീട്ടിൽ നിന്ന് നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനി വെങ്ങര നടക്കു താഴെ റോഡിന് സമീപത്തെ തോട്ടിൽ വീണത്. കുട്ടി തോട്ടിൽ വീണത് കണ്ട മറ്റു വിദ്യാർത്ഥികൾ വിവരം നൽകിയതിനെ തുടർന്ന് ആളുകളെത്തി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എൻ.വി. സുധീഷ് കുമാർ, സുജ ദമ്പതികളുടെ മകളാണ് മരിച്ചത്.