31 December, 2024 11:57:00 AM


മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന; ബേക്കറിയിൽ പരിശോധന



കൽപറ്റ: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടി മ​ദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്. 16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് അമ്പതോളം മിഠായികൾ അടുത്ത ബേക്കറിയിൽ നിന്ന് വാങ്ങി നൽകിയിരുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടത്. മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. 16 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബേക്കറിയിൽ ആരോ​ഗ്യവിഭാ​ഗം പരിശോധന നടത്തുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K