09 January, 2025 11:58:05 AM
സ്കൂട്ടർ തെന്നി റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കല്യാശേരി പോളിടെക്‌നിക് വിദ്യാര്‍ത്ഥി ആകാശ് പി ആണ് മരിച്ചത്. കണ്ണൂര്‍ ചേലേരി സ്വാദേശിയാണ് ആകാശ്. ബസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ കോളേജിലേക്ക് പോകവെ പാപ്പിനിശ്ശേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്‌കൂട്ടര്‍ തെന്നി മറിഞ്ഞ് റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.