01 January, 2025 01:35:07 PM


വിമുക്ത ഭടനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി



കണ്ണൂർ: വിമുക്ത ഭടനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കലിലെ ജോണി അലക്സി(68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇയാൾ തനിച്ചായിരുന്നു താമസമെന്ന് പൊലീസ് അറിയിച്ചു. പുക വലിക്കുന്നതിനിടയിൽ തീപിടുത്തം ഉണ്ടായതെന്നാണ് പൊലീസിന്റെ നി​ഗമനം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K