24 January, 2025 07:20:16 PM


വരാപ്പുഴയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ



വരാപ്പുഴ: എറണാകുളം വരാപ്പുഴയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തുണ്ടത്തുംകടവ് തൈപ്പറമ്പിൽ വീട്ടിൽ ടി എസ് ജോഷിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.

രാവിലെ മുറിയുടെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട് വീട്ടുകാർ തട്ടി വിളിച്ചെങ്കിലും ജോഷി ഉണർന്നില്ല. ഇതേ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വരാപ്പുഴ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു

പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൊടുങ്ങല്ലൂരിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സേവനം ചെയ്തുവരികയായിരുന്നു ജോഷി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K