11 February, 2025 03:34:45 PM


ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം



കൊച്ചി: എറണാകുളം ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ്‌ പൊലീസ് അറിയിച്ചു. മുപ്പത്തടം സ്വദേശി അലിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K