13 February, 2025 09:14:13 AM
കാക്കനാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ഗുരുതരപരിക്ക്

കൊച്ചി : കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പനം പാലത്തിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടം മൂലം സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടു. വാഹനങ്ങൾ നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.