01 February, 2024 10:16:50 AM


പനച്ചിക്കാട് കണ്ണംകുളം - കണിയാംമല റോഡിന് 35 ലക്ഷം രൂപ അനുവദിച്ച് തിരൂവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രാധാന്യമുള്ള കണ്ണംകുളം - കണിയാംമല റോഡ് നവീകരിക്കുവാൻ 35 ലക്ഷം രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു . ഒരു കിലോമീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള റോഡ് പഞ്ചായത്തിലെ തന്നെ ഒരു മോഡൽ റോഡാക്കുകയെന്നത് പനച്ചിക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനമായിരുന്നു 

പഞ്ചായത്തിൻ്റെ വികസന സെമിനാറിൽ  പ്രധാന ആവശ്യമായി ഉയർന്നുവരികയും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വം എം എൽ എ യുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരികയുമായിരുന്നു . പഞ്ചായത്തിൻ്റെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു പോകുന്നതും പൂവൻ തുരുത്ത് , ചാന്നാനിക്കാട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ റോഡാണിത് . 

പാത്താമുട്ടം , പരുത്തുംപാറ , കുഴിമറ്റം , ചാന്നാനിക്കാട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കടുവാക്കുളം, മൂലേടം മേൽപ്പാലം വഴി കോട്ടയം നഗരത്തിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള ഈ റോഡിന് തുക അനുവദിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യെ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനിമാമ്മനും വൈസ് പ്രസിഡൻ്റ് റോയി മാത്യുവും അനുമോദിച്ചു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K