28 April, 2024 04:35:43 PM
ഏറ്റുമാനൂർ മന്നം മെമ്മോറിയൽ ലൈബ്രറിയിൽ ആധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചു
ഏറ്റുമാനൂർ : ജീവിതത്തിൻ്റെ പരിമിതികളേയും അതിരുകളേയും വായന മറികടക്കുമെന്ന് എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് മുൻ മേധാവിയും മുൻ സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫസർ (ഡോ ) പി.എസ് സുകുമാരൻ പറഞ്ഞു. മനുഷ്യൻ്റെ ജന്മവാസനകൾ നന്മ നിറഞ്ഞതും കലർപ്പില്ലാത്തതുമാണ്.
പിന്നീടെപ്പോഴോ ആണ് ക്രൗര്യം കടന്നു വരുന്നത്. കാരണം അറിവില്ലായ്മയാണ് വായനയില്ലായ്മയാണ് .
ഏറ്റുമാനൂർ വടക്കുഭാഗം എൻ എസ് എസ് കരയോഗം മന്നം മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡൻ്റ് വി.എസ് വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം ജി യൂണിവേഴ്സിറ്റി മുൻ ജോയിൻ്റ് രജിസ്ട്രാർ ജി.പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. മാതാ അമൃതനന്ദമയീ മഠം കോട്ടയം പുല്ലരിക്കുന്ന് ശാഖ ലൈബ്രറിയ്ക്ക് സൗജന്യമായി നൽകിയ 53 പുസ്തകങ്ങൾ ഭാരവാഹികളായ മോഹൻ എൻ സജീവ് , ജയപ്രകാശ് എം എസ് , ഡോ ഗായത്രി പി.എസ് എന്നിവർ ലൈബ്രറി കോർഡിനേറ്റർമാരായ ജയശ്രീ ഗോപിക്കുട്ടൻ, കെ.ജി ഇന്ദിര എന്നിവർക്ക് കൈമാറി.
മന്നം മെമ്മോറിയൽ യോഗ കേന്ദ്രം നടത്തിയ കോഴ്സിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എഴുപത് വയസ്സ് തികഞ്ഞ മുതിർന്ന പഠിതാക്കൾക്കുള്ള അവാർഡ് നേടിയ ഇന്ദിര കെ.ജി , മേരി ജോർജ് എന്നിവരെ ആദരിക്കുകയും ചെയ്തു. സെക്രട്ടറി മോഹനൻ നായർ, കോർഡിനേറ്റർ രമാ വിശ്വനാഥൻ, യോഗാചാര്യ ജി. സുരേഷ് കുമാർ, എസ് പി പിള്ള മെമ്മോറിയൽ വനിതാ ലൈബ്രറി പ്രസിഡൻ്റ് സരസമ്മ ആർ പണിക്കർ, ആധ്യാത്മിക പഠന കേന്ദ്രം ഡയറക്ടർ ജി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.