04 June, 2024 09:13:12 PM


വൈക്കം ഒഴികെ ജില്ലയിൽ എല്ലായിടത്തും ഫ്രാൻസിസ് ജോർജിന് വൻലീഡ്



കോട്ടയം : കോട്ടയത്ത് വൈക്കം  ഒഴികെയുള്ള 6 നിയമ സഭാ മണ്ഡലങ്ങളിലും ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി. വൈക്കം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടി കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്.

പുതുപ്പള്ളിയിൽ 27103 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയ ഫ്രാൻസിസ് ജോർജ് പിറവത്ത് 15655 വോട്ടുകളുടെയും, കോട്ടയത്ത് 14840 വോട്ടുകളുടെയും ലീഡ് നേടി. നിലവിൽ എൽഡിഎഫ് മണ്ഡലമായ ഏറ്റുമാനൂരിൽ 9160 വോട്ടുകൾ ഫ്രാൻസിസ് ജോർജ് ഭൂരിപക്ഷം നേടി. മാണി വിഭാഗം തട്ടകമായ പാലായിൽ 12465 ൻ്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി നേടിയത്.

വൈക്കം

തോമസ് ചാഴികാടൻ- 45262
തുഷാർ വെള്ളാപ്പള്ളി- 27515
ഫ്രാൻസിസ് ജോർജ്ജ്- 40066
ലീഡ് - തോമസ് ചാഴികാടന്  5196 വോട്ടിൻ്റെ ഭൂരിപക്ഷം

പിറവം

തോമസ് ചാഴികാടൻ- 45931
തുഷാർ വെള്ളാപ്പള്ളി- 21777
ഫ്രാൻസിസ് ജോർജ്ജ്-61586
ലീഡ് - ഫ്രാൻസിസ് ജോർജിന് 15655 വോട്ടിൻ്റെ ഭൂരിപക്ഷം

പാലാ

തോമസ് ചാഴികാടൻ-  39830
തുഷാർ വെള്ളാപ്പള്ളി- 22505
ഫ്രാൻസിസ് ജോർജ്ജ്- 52295
ലീഡ് - ഫ്രാൻസിസ് ജോർജിന് 12465 വോട്ടിൻ്റെ ഭൂരിപക്ഷം

കടുത്തുരുത്തി

തോമസ് ചാഴികാടൻ- 40356
തുഷാർ വെള്ളാപ്പള്ളി- 20889
ഫ്രാൻസിസ് ജോർജ്ജ്- 51830
ലീഡ് - ഫ്രാൻസിസ് ജോർജിന് 11474 വോട്ടിൻ്റ ഭൂരിപക്ഷം

ഏറ്റുമാനൂർ

തോമസ് ചാഴികാടൻ- 37261
തുഷാർ വെള്ളാപ്പള്ളി- 24412
ഫ്രാൻസിസ് ജോർജ്ജ്-  46871
ലീഡ് - ഫ്രാൻസിസ് ജോർജിന് 9610 വോട്ടിൻ്റെ ഭൂരിപക്ഷം

കോട്ടയം

തോമസ് ചാഴികാടൻ- 31804
തുഷാർ വെള്ളാപ്പള്ളി- 24214
ഫ്രാൻസിസ് ജോർജ്ജ്-  46644
ലീഡ് - ഫ്രാൻസിസ് ജോർജിന് 14840 വോട്ടുകളുടെ ഭൂരിപക്ഷം

പുതുപ്പള്ളി

തോമസ് ചാഴികാടൻ- 31974
തുഷാർ വെള്ളാപ്പള്ളി- 21915
ഫ്രാൻസിസ് ജോർജ്ജ്- 59077
ലീഡ് - ഫ്രാൻസിസ് ജോർജിന് 27103 വോട്ടിൻ്റെ ഭൂരിപക്ഷം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K