02 April, 2025 08:48:08 PM


ആശാ പ്രവർത്തകരുടെ സമരം; കോട്ടയത്തും തല മുണ്ഡനം ചെയ്ത് കോൺഗ്രസിൻ്റെ ഐക്യദാർഢ്യ പ്രതിഷേധം



കോട്ടയം: തിരുവനന്തപുരം സെക്രെട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം  പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകരായ ജോർജ്‌ എം ഫിലിപ്പ്, ബൈജു ചെറുകോട്ടയിൽ, ജിതിൻ ജെയിംസ്, ബബിലു സജി ജോസഫ്, ശ്യാംജിത്ത് പൊന്നപ്പൻ,  കൊച്ചുമോൻ വെള്ളവൂർ, വിനോദ് ടി.എസ്, എന്നിവർ തലമുണ്ഡനം ചെയ്തു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രെട്ടറി സിസി ബോബി മുടി മുറിച്ചും പ്രതിഷേധിച്ചു. ആശമാരുടെ സമരം വിജയകരമായി തീരുന്നത് വരെ ജില്ലയിലെ കോൺഗ്രസ്‌ പ്രവർത്തകർ ഒറ്റക്കെട്ടായി അവരോടൊപ്പം ഉണ്ടാകുമെന്ന് സമരം  ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് പറഞ്ഞു. നേതാക്കളായ കുഞ്ഞില്ലമ്പള്ളി, എം.പി സന്തോഷ്‌ കുമാർ,ജോണി ജോസഫ്,ജോബിൻ ജേക്കബ്,ചിന്തു കുര്യൻ ജോയ്,എസ് രാജീവ്‌,കെ ജി ഹരിദാസ്,ജെയിംസ് പുല്ലാപ്പള്ളി,എം കെ ഷിബു ,ബിന്ദു സന്തോഷ്‌കുമാർ,മഞ്ജു എം ചന്ദ്രൻ,അന്നമ്മ മാണി,കെ.എൻ നൈസാം,തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942