26 April, 2024 11:43:15 AM


എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; 6 പേര്‍ക്ക് പരിക്ക്



കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്.തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.അപകടത്തിൽ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്ക് പരിക്കേറ്റു.

4 പേരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം നടന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K