06 July, 2024 08:45:12 PM


അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്‍റ്



കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ (ഏറ്റുമാനൂർ) തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ റിട്ടേണിംഗ് ഓഫീസറായ അഡ്വ. ചെറിയാൻ ചാക്കോയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയാണ് അഡ്വ. ജയ്സൺ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K