30 April, 2024 08:15:13 AM


കോട്ടയം മണിപ്പുഴയിൽ തടി ലോറി ഇടിച്ച് നാല് കാറുകളും സ്കൂൾ കവാടവും തകർന്നു



കോട്ടയം : എം സി റോഡിൽ കോട്ടയം മണിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ തടി ലോറി നാല് വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന നാല് കാറുകൾ തകർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. 

മണിപ്പുഴ ബെൽ മൗണ്ട് സ്കൂളിൻ്റെ കവാടവും കാറിടിച്ച് തകർന്നിട്ടുണ്ട്. ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ തടി ലോറി നിയന്ത്രണം നഷ്ടമായി വാഹനങ്ങളിൽ  ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. തടിലോറി ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K