05 April, 2024 12:56:04 PM


മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു; സംഭവം ചാഴികാടൻ്റെ പ്രചാരണ പരിപാടിക്കിടെ



കോട്ടയം: തലയോലപറമ്പിൽ  ഇടത് സ്ഥാനാർഥി തോമസ് ചാഴിക്കാടന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങുമ്പോൾ മൈക്ക് ഇളകി വീണു. സംസാരിക്കാനായി മൈക്ക് അടുപ്പിച്ചപ്പോഴാണ് സംഭവം. തുടർന്ന് മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങി. മൈക്ക് ഉറപ്പിച്ച് പ്രസം​ഗം തുടങ്ങിയെങ്കിലും വീണ്ടും മൈക്ക് പ്രവർത്തനം തടസ്സപ്പെട്ടു. ആമ്പ്ളിഫയറിൽ നിന്ന് പുകയുയർന്നതിനെത്തുടർന്ന് അൽപ്പനേരം പ്രസം​ഗം നിർത്തിവച്ചു. പിന്നീട് പ്രസം​ഗം തുടർന്നപ്പോൾ 'എല്ലാം തടസങ്ങളാണല്ലോ'യെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K