17 April, 2024 10:15:45 AM


കോട്ടയത്ത് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് അസോസിയേഷൻ



കോട്ടയം: കോട്ടയത്ത് പെട്രോൾ പമ്പുകൾക്കും ജീവനക്കാർക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കുമെന്നു കോട്ടയം ജില്ലാ  പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷൻ പ്രസിഡൻ്റ് പി.സി.മാത്യൂസ്, സെക്രട്ടറി ജേക്കബ് ജേക്കബ്, ജൂബി അലക്സ‌് എന്നിവർ അറിയിച്ചു.


അതേസമയം ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞതിനു പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാക്കളെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര സ്വദേശികളായ കരോട്ടെതടത്തിൽ ആഷി ക് കെ.ബാബു(24), കടവത്തുകുഴിയിൽ അജയ് സജികുമാർ (24) എന്നിവരാണു പിടിയിലായത്. 14നു രാത്രി തലയോലപ്പറമ്പ് - എറണാകുളം റോഡിൽ ഇല്ലിത്തൊണ്ടിനു സമീപത്തെ എച്ച്പി പമ്പിലെ ജീവനക്കാരെയാണിവർ മർദ്ദിച്ചത്.സംഭവത്തിൽ ഇടപെട്ട സിപിഎം പള്ളി കവല ബൂത്ത് സെക്രട്ടറിയെ പ്രതികൾ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K