23 April, 2024 01:04:20 PM


പാലാ പിണ്ണാക്കനാട്ട് കന്യാസ്ത്രീയുടെ കൊലപാതകം: പ്രതിയെ കോടതി വെറുതെ വിട്ടു



പാലാ: പിണ്ണാക്കനാട് മൈലാടി എസ്. എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ കൊലക്കേസ് പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

സിസ്റ്റർ ജോസ് മരിയയെ ( 75) പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലായിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ  തിരുവന്തപുരം സെൻട്രൽ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K