23 April, 2025 10:33:21 AM


ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ട് ഭീകരരെ സൈന്യം വധിച്ചു



ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കെ ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം. രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തിനു പിന്നാലെയാണ് സൈന്യത്തിന്‍റെ തിരിച്ചടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942