23 April, 2025 02:50:06 PM


പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ



ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ.ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരുക്കുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകും. 'ഇന്നലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടലും ദുഃഖവും തോന്നുന്നു. നിരപരാധികൾക്ക് എതിരെയുള്ള ഈ ക്രൂര പ്രവർത്തിക്ക് നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല ,നഷ്ടപെട്ട ജീവനുകളെ കുറിച്ചോർത്ത് ദുഃഖമുണ്ട്'.ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സ് പോസ്റ്റിൽ കുറിച്ചു. മരിച്ചവരുടെ ജീവന് പകരമായി എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ലെന്നും ,പരുക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുമെന്നും , മരിച്ചവരുടെ ഭൗതികശരീരങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931