26 April, 2025 12:47:34 PM


പെരുമ്പാവൂരില്‍ പുഴയില്‍ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി



പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ് പെൺകുട്ടി മരിച്ചു. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സഹോദരി ഫർഹത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. 

പ്രഭാതനടത്തത്തിനിടെ കുട്ടികൾ ഒരു പാറക്കല്ലിന് മുകളിൽ കയറി ഇരിക്കുകയും അബദ്ധത്തിൽ ഇരുവരും കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് അവിടെ മീൻ പിടിക്കാനെത്തിയവരാണ് ഇവർ പുഴയിലേക്ക് വീഴുന്നത് കാണുന്നത്. പിന്നീട് നടത്തിയ തിരച്ചിലിൽ ഫ‍ർഹത്തിനെ രക്ഷപ്പെടുത്തി. എന്നാൽ ഫാത്തിമയെ കണ്ടെത്തിയിരുന്നില്ല.

തുടർന്ന് ഫയർ ഫോഴ്സ് സംഘം ഉൾപ്പടെ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഫർഹത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944