26 April, 2025 04:18:06 PM


ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ താഴെ വലിച്ചിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍



തേക്കടി: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ വലിച്ച് പുറത്തേക്കിട്ട് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍. താമരക്കണ്ടി സ്വദേശി ജയചന്ദ്രനെയാണ് റോഡിലേക്ക് വലിച്ചിട്ടത്. ഓട്ടോറിക്ഷ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി നിന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സക്കീര്‍ ഹുസൈന്‍ എന്ന ഉദ്യോഗസ്ഥന്‍ ആണ് ഡ്രൈവറെ വലിച്ചു താഴെയിട്ടത്. മദ്യപിച്ചെത്തി ചെക്ക് പോസ്റ്റില്‍ വച്ച്, തന്നെ ഇടിച്ചിടാന്‍ ശ്രമിച്ചത് തടയാന്‍ കയറി പിടിച്ചപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ഇരു കൂട്ടരും പരാതി നല്‍കാത്തതിനാല്‍ പൊലിസ് കേസ് എടുത്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K