27 January, 2024 02:47:58 PM


അമിതവേഗതയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ യുവതിയുടെ പരാതി



കോട്ടയം : അമിതവേഗതയിൽ അപകടം ക്ഷണിച്ചു വരുത്തി സ്വകാര്യ ബസ് ഓടിച്ചെത്തിയ ഡ്രൈവർക്കെതിരെ യുവതിയുടെ പരാതി. കോട്ടയം മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തുന്ന 'പാലക്കാട്ട്' എന്ന ബസിന്റെ ഡ്രൈവർക്കെതിരെ ഏറ്റുമാനൂർ ആക്കകുന്നേൽ ബിന്ദു സണ്ണി ആണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.


കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും ഇറങ്ങി റോഡിലൂടെ നടക്കവെ അലക്ഷ്യമായി ഓടിച്ച ബസ് തന്റെ മുന്നിൽ ചവിട്ടി നിർത്തി ഹോൺ അടിച്ചു പേടിപ്പിച്ചുവെന്നും ബിസിനടിയിൽ വീഴാതെ തലനാരിഴക്കാണ് താൻ രക്ഷപെട്ടതെന്നും യുവതി പറയുന്നു. ബസ് സ്റ്റാൻഡിലെത്തി ഇതെപ്പറ്റി ചോദിച്ച തന്നോട് വളരെ മോശമായാണ് ഡ്രൈവർ പെരുമാറിയതെന്നും ബിന്ദു തന്റെ പരാതിയിൽ പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K