19 April, 2024 09:33:18 AM


സജി മഞ്ഞക്കടമ്പന്‍റെ രാഷ്ട്രീയ ഭാവി പരിപാടികളുടെ പ്രഖ്യാപനം ഇന്ന്



കോട്ടയം: കേരള കോൺഗ്രസ് (ജോസഫ് ) കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജിവച്ച സജി മഞ്ഞക്കടമ്പൻ ഇന്ന് തൻ്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെ സംബന്ധിച്ച് പ്രഖ്യാപനം നടത്തും. മുൻ കേരള കോൺഗ്രസ് മാണി വിഭാഗം പ്രവർത്തകനായിരുന്നസജി പാർട്ടി പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പിൽ എത്തുകയായിരുന്നു. തുടർന്ന് ലഭിച്ച ജില്ലാ പ്രസിഡണ്ട് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചാണ് സജി പുതിയ തീരുമാനമെടുക്കുന്നത്. രാജിക്ക് ശേഷം എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ നേതാക്കൾ താനുമായി  ചർച്ച നടത്തിയെന്നും തന്റെ കുടുംബത്തിൻ്റെയും കൂട്ടാളികളുടെയും അഭിപ്രായം അറിഞ്ഞ ശേഷമാവും ഇന്നത്തെ പ്രഖ്യാപനം എന്നും സജി പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K