08 April, 2025 04:15:42 PM


കവിതിലകന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രതിമ അനാച്ഛാദനം നാളെ കോടിമതയില്‍



കോട്ടയം: അക്ഷര നഗരിയിൽ ഐതീഹ്യ കഥകളുടെ കൊട്ടാരം തീർത്ത മഹാപ്രതിഭയും സംസ്‌കൃത പണ്ഡിതനുമായ കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാം ജന്മദിനം വിവിധ പരിപാടികളോടെ ബുധനാഴ്ച ആഘോഷിക്കും. കോട്ടയം കോടിമത പള്ളിപ്പുറത്തുകാവിന് മുന്നിലുള്ള അരയാലിൻ ചുവട്ടിൽ സ്ഥാപിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പൂർണകായ വെങ്കലപ്രതിമ രാവിലെ 10 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാച്ഛാദനം ചെയ്യും. തുടർന്ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ജന്മദിനാഘോഷ പരിപാടികളിലും ഗവർണർ പങ്കെടുക്കും. ചടങ്ങിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മ മാത്യുസ് തൃതീയൻ കാതോലിക്ക ബാവാ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം പി, മുൻ എം.പി. അഡ്വ. കെ സുരേഷ് കുറുപ്പ് തുടങ്ങിയവർ പ്രസംഗിക്കും.

കൊട്ടാരത്തിൽ ശങ്കുണ്ണി (1855 മാർച്ച് 23 - 1937 ജൂലൈ 22)

മലയാള സാഹിത്യപരിപോഷണത്തിനായി ആയുഷ്കാലം പ്രയത്നിച്ച മഹാനായ സാഹിത്യകാരനും ബഹുമുഖ പ്രതിഭാശാലിയുമായിരുന്നു കവിതിലകന്‍ കൊട്ടാരത്തിൽ ശങ്കുണ്ണി. കവി,ഗദ്യകാരന്‍, പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍,  വൈദ്യശാസ്ത്ര നിപുണൻ, അധ്യാപകൻ, അനുഷ്‌ഠാന കലയായ തീയാട്ടു കലാകാരൻ സാഹിത്യപ്രവർത്തകൻ തുടങ്ങി വിവിധ തുറകളിൽ സ്‌തുത്യർഹമായി പ്രവർത്തിച്ചു. 

മാര്‍ച്ച് ന് കോട്ടയം കോടിമത കൊട്ടാരത്തില്‍ വീട്ടില്‍ 
വാസുദേവൻ ഉണ്ണിയുടെ മകനായി ജനിച്ചു. മണർകാട് ശങ്കരവാര്യര്‍, വയസ്കര ആര്യന്‍ നാരായണ മൂസ് തുടങ്ങി പല പണ്ഡിതന്മാരിൽനിന്നും വിദ്യ അഭ്യസിച്ചു. എട്ടു വോള്യങ്ങളിലായി എഴുതപ്പെട്ട 'ഐതിഹ്യമാല ഉൾപ്പടെ അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചു. കോട്ടയത്തു മലയാള മനോരമ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ കണ്ടത്തിൽ വര്‍ഗീസ് മാപ്പിളയ്‌ക്കൊപ്പം അദ്ദേഹം മനോരമയിൽ ഉണ്ടായിരുന്നു. പിന്നീട് ഭാഷാപോഷിണിയിലും സജീവമായി പ്രവർത്തിച്ചു. വിവിധ സാഹിത്യമേഖലകളില്‍ അറുപതോളം  ഗ്രന്ഥങ്ങൾ രചിച്ചു.  189 മുതല്‍ ഐതിഹ്യമാല എഴുതിത്തുടങ്ങി. മലയാളഭാഷയിലെ ഇതിഹാസമായി മാറിയ ഐതിഹ്യമാലയുടെ രചന ജീവിതാന്ത്യംവരെ തുടർന്നു. 1937 ജൂലൈ 22ന് അന്തരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K