27 April, 2025 01:36:31 PM


മുംബൈയിലെ ഇ ഡി ഓഫീസില്‍ തീപ്പിടുത്തം; ആളപായമില്ല



മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ തീപ്പിടുത്തം. സൗത്ത് മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തെ ഇ ഡി ഓഫീസ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുരിംബോയ് റോഡിലെ ഗ്രാന്‍ഡ് ഹോട്ടലിനു സമീപമുളള ഇ ഡി ഓഫീസ് സ്ഥിതിചെയ്യുന്ന കൈസര്‍- ഐ ഹിന്ദ് കെട്ടിടത്തില്‍ പുലര്‍ച്ചെ 2.31 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുളള നടപടി ആരംഭിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ഡര്‍, ഒരു റെസ്‌ക്യു വാന്‍, ഒരു ക്വിക്ക് റെസ്‌പോണ്‍സ് വെഹിക്കിള്‍, ആംബുലന്‍സ് എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308