26 January, 2024 11:45:04 AM


റിപ്പബ്ലിക് ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂർ : ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഉണർവ് 2024 പദ്ധതി പ്രകാരമുള്ള മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കം. രാവിലെ അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പതാക ഉയര്‍ത്തിയ ശേഷം ശുചീകരണപ്രവർത്തനങ്ങൾക്ക് ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ തുടക്കമായി. തുടര്‍ദിവസങ്ങളില്‍ ഓരോ അംഗങ്ങളും ഒറ്റയ്ക്കും ഗ്രൂപ്പ് തിരിഞ്ഞും അവരവരുടെ വീടിന്‍റെ പരിസരവും പൊതു ഇടങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനത്തിനാണ് തുടക്കമിട്ടത്. ഇപ്രകാരം അസോസിയേഷൻ പ്രവർത്തനപരിധി മാലിന്യമുക്തമാക്കി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.



ദേശീയഗാനാലാപനത്തിനുശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി ബി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ്‌ എ വി പ്രദീപ് കുമാർ, കെ.പി.രവികുമാര്‍, ശ്രീകല രാജു, ബിജു ജോസഫ്, ടി.ജി.രാമചന്ദ്രന്‍ നായര്‍,  ജി.മാധവന്‍കുട്ടി നായര്‍, എന്‍.വിജയകുമാര്‍, ബി.അരുണ്‍കുമാര്‍, എം.എസ് അപ്പുകുട്ടന്‍ നായര്‍, രാജു കോണിക്കല്‍, എസ് ദിലീപ്കുമാർ, ജി വിനോദ്കുമാർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒരു വര്‍ഷം നീളുന്ന പദ്ധതിയില്‍ 'ഉറവിടമാലിന്യസംസ്കരണം എല്ലാ ഭവനങ്ങളിലും' ഉറപ്പാക്കുന്നതുള്‍പ്പെടെ മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഉള്‍കൊള്ളിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958