08 February, 2024 11:09:06 AM


ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റുന്നതിനായുള്ള കൊടിക്കൂറ സമർപ്പണം ഇന്ന്



ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിൽ കൊടിയേറ്റുന്നതിനായുള്ള കൊടിക്കൂറ സമർപ്പണം ഇന്ന്. ഉച്ചകഴിഞ്ഞ് 3ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം ബോർഡ് ഉപദേശക സമിതി അംഗങ്ങൾ, വഴിപാടുകാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചെങ്ങളം വടക്കത്തിലത്ത് വെച്ച് ഗണപതി നമ്പൂതിരി കൊടിക്കൂറ കൈമാറും. 

കൊടിക്കൂറ ഏറ്റുവാങ്ങി രഥഘോഷയാത്രയായി വാദ്യമേളങ്ങളുടെയും ഭജനയുടെയും രാമനാമ ജപത്തിന്‍റെയും അകമ്പടിയോടുകൂടി വിവധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ആറാട്ട് സ്വീകരണ പന്തൽ വഴി വൈകിട്ട് 7.45 ന് ക്ഷേത്രത്തിൽ എത്തിചേരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K