28 November, 2024 06:06:14 PM


മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരമല്ല, അനുവദിക്കരുതെന്ന് ഹൈക്കോടതി



കൊച്ചി: തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ശബരിമല മാളികപ്പുറത്ത് ഉള്ള ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈക്കോടതി. ഇതൊന്നും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ മാളികപ്പുറത്ത് വസ്ത്രങ്ങൾ എറിയുന്നത് നിർത്തണം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മറ്റു ഭക്തർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ ഭക്തരെ അറിയിക്കാൻ അനൗൺസ്മെന്റ് നടത്തുമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമലയില്‍ വ്ലോഗര്‍മാര്‍ വിഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ചടങ്ങുകള്‍ ചിത്രീകരിക്കാൻ ദേവസ്വംബോര്‍ഡിന്‍റെ അനുമതി വാങ്ങാമെന്നും കോടതി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K