23 February, 2025 02:00:17 PM
ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആറാട്ടും കുംഭമാസ ബലി ദർപ്പണവും 26 ന്

പെരുമ്പാവൂർ: ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ശിവരാത്രി ദിവസമായ 26 ന് ആറാട്ടോടെ സമാപിക്കും. കുംഭമാസ ബലി ദർപ്പണവും 26 ന് ആണ് നടക്കുക.
23 ന് വൈകിട്ട് നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, പിന്നൽ തിരുവാതിര, മ്യൂസിക് ഫ്യൂഷൻ, 24 ന് രാവിലെ ചാക്യാർ കൂത്ത് - ഇടനാട് രാജൻ നമ്പ്യാർ, സംഗീതാരാധന, വൈകിട്ട് തിരുവാതിരകളി, സോപാന സംഗീതം, നൃത്തനൃത്യങ്ങൾ, വലിയ വിളക്ക് ദിവസമായ 25 ന് രാവിലെ എഴുന്നള്ളിപ്പ്, ഉച്ചക്ക് മഠത്തിലേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം - ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാർ, മഠത്തിൽ ഇറക്കി പൂജ, കരിമരുന്നു പ്രയോഗം, വൈകിട്ട് കാഴ്ച ശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം- ചോറ്റാനിക്കര വിജയൻ മാരാർ, സ്പെഷ്യൽ പാണ്ടിമേളം - താഴത്തേടത്ത് മുരളി മാരാർ, ഭരതനാട്യം - കൃഷ്ണവേണിയിൽ ദിനു, തിരുവാതിരകളി, കൈകൊട്ടി കളി, ശ്രീഭൂത ബലി, പള്ളി നായാട്ട്, വിളക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.
ശിവരാത്രി ദിനമായ 26 നാണ് ആറാട്ട്. രാവിലെ ശ്രീഭൂതബലി, ആറാട്ട്, കൊടിമര ചുവട്ടിൽ പറവെപ്പ്, വഴികാണിക്ക, കൊടിയിറക്കൽ. വൈകിട്ട് പ്രഥമ ചേലാമറ്റത്തപ്പൻ പുരസ്‌കാര സമർപ്പണം വാദ്യകുലപതി ചേലാനെല്ലൂർ അപ്പുകുട്ടൻ ശങ്കരൻ കുട്ടൻമാരാർക്ക് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ ഡോ ഗീതാ കുമാരി സമർപ്പിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ, കഥാപ്രസംഗം - സുന്ദരൻ നെടുമ്പള്ളി എന്നിവയാണ് പ്രധാന പരിപാടികൾ.