04 December, 2024 11:27:31 AM
കേരള മാർഗഴി സംഗീതോത്സവം നെടുമ്പാശ്ശേരിയിൽ ഡിസംബർ 13 മുതൽ
കാലടി : കേരള മാർഗഴി സംഗീതോത്സവം ഡിസംബർ 13,14,15 തിയതികളിൽ നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നടക്കും. 13-ാം തിയതി വൈകിട്ട് 4.45 ന് കാലടി ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ ആനന്ദ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. 5 മണിക്ക് പദ്മഭൂഷൺ സംഗീത കലാനിധി ടി വി ഗോപാലകൃഷ്ണന്‍റെ സംഗീതസദസ് നടക്കും. 14 -ാം തീയതി വൈകിട്ട് 4.45 ന് അക്ഷര സംസ്‌കൃതി, 6.15ന് ഡോ ശങ്കരൻ മഹാദേവൻ, 15-ാം തീയതി 4.45ന് വൈക്കം അനിൽ ഉല്ലല, 6.15ന് വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ എന്നിവരുടെ സംഗീത സദസും നടക്കും.
വിവിധ ദിവസങ്ങളിലായി സി എസ് അനുരൂപ് (എഐആര്‍, തൃശൂര്‍), വൈദ്യനന്ദൻ എസ്, സുനിത ഹരിശങ്കർ, സുരേഷ് നമ്പൂതിരി എന്നിവർ വയലിൻ വായിക്കും. പൂവാളൂർ ശ്രീജി, ആറന്മുള മനോജ്, രമേശ് ശ്രീനിവാസൻ, കെ എസ് സുധാമൻ, കെ എം എസ് മണി എന്നിവര്‍ മൃദംഗവും തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, വൈക്കം ആർ ഗോപാലകൃഷ്ണൻ എന്നിവർ ഘടവും വിഷ്ണു വി കമ്മത്ത് ഗിഞ്ചിറയും വായിക്കും.