24 February, 2025 08:00:32 PM


ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടപ്പാക്കുന്നത് രണ്ടു കോടി​ ​രൂപയുടെ പദ്ധതികൾ- വി.എൻ. വാസവൻ

 

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് രണ്ടുകോടി എൺപത്തിഅയ്യായിരം ​രൂപയുടെ വികസനപ്രവർത്തനങ്ങളാണു നടപ്പാക്കുന്നതെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 45 ലക്ഷം രൂപ മുടക്കി ബലിക്കൽപ്പുരയുടെ നവീകരണമടക്കം പൂർത്തിയാക്കും. ഭജനമഠം നവീകരണമടക്കമുള്ള കാര്യങ്ങൾക്കായി 15,38,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 11 ലക്ഷം രൂപ മുടക്കി കിഴക്കേ ഗോപുരവികസന പ്രവർത്തനങ്ങൾ ഉടനാരംഭിക്കും. കൈലാസ് ഓഡിറ്റോറിയം നവീകരണവും വൈകാതെ പൂർത്തിയാക്കും.
17,96,000 രൂപ ചെലവഴിച്ച് കല്യാണമണ്ഡപം നവീകരിച്ചു. ഊട്ടുപുരയുടെ നവീകരണവും പൂർത്തിയായി. 13,30,000 രൂപയാണ് ഇതിന് ചെലവായത്. 12,19,000 രൂപ ചെലവിൽ ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണം പൂർത്തിയാക്കി. ഏഴു ലക്ഷം രൂപ ചെലവിൽ കുളപ്പുര നവീകരണവും പൂർത്തിയായി. വാർഷിക അറ്റകുറ്റപ്പണികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K