06 December, 2023 09:14:00 PM


മൂന്നാമത് വസായ് ഹിന്ദുമഹാ സമ്മേളനം ജനുവരി 6ന്; നവചണ്ഡികാഹോമം 8ന്



മുംബൈ: വസായ് സനാതന ധര്‍മ്മസഭയുടെ നേതൃത്വത്തില്‍ മൂന്നാമത് ഹിന്ദു മഹാസമ്മേളനവും നവചണ്ഡികാഹോമവും 2024 ജനുവരി 6, 7, 8 തീയതികളില്‍ വസായ് ശബരിഗിരി ശ്രീ അയ്യപ്പക്ഷേത്ര പ്രാര്‍ഥനാ മണ്ഡപത്തില്‍ നടക്കും. 6ന് രാവിലെ 5.30ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം.


തുടര്‍ന്ന് 8 മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, മഹന്ദ് സദാനന്ദ് ബെന്‍ മഹാരാജ്, സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, സുരേഷ് ഭട്ടതിരി, സന്ദീപ് വാചസ്പതി, കെ.എസ്.രാജന്‍ എന്നിവര്‍ പങ്കെടുക്കും. 11 മണിക്ക് ഗുരുമാതാ നന്ദിനി മാധവന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന വനിതാ സമ്മേളനത്തില്‍ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3ന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ പ്രഭാഷണം നടത്തും.


വൈകിട്ട് 5.30ന് സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ അരങ്ങ് ഉണര്‍ത്തും. 6 മണിക്ക് യതിപൂജയും സ,ന്യാസി സംഗമവും സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും.  സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, മഹന്ദ് സദാനന്ദ് ബെന്‍ മഹാരാജ്, സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, സന്ദീപ് വാചസ്പതി, കെ.എസ്.രാജന്‍, ശ്രീരാജ് നായര്‍, പള്ളിക്കല്‍ സുനില്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ധര്‍മ്മരക്ഷാ പുരസ്കാരം വിതരണം ചെയ്യും. തുടര്‍ന്ന് ശബരിഗിരി ശ്രീ അയ്യപ്പക്ഷേത്രം ഭജനസമിതിയുടെ ഭജനയും നടക്കും.


WATCH VIDEO: വസായ് ഹിന്ദുമഹാസമ്മേളനത്തെകുറിച്ച് മുകാംബികാ ക്ഷേത്രം മുഖ്യതന്ത്രി ഡോ.കെ.രാമചന്ദ്ര അഡിഗ വിശദീകരിക്കുന്നു


7-ാം തീയതി രാവിലെ 8ന് ഞെരളത്ത് ഹരിഗോവിന്ദന്‍ സോപാനസംഗീതം അവതരിപ്പിക്കും. 9ന് ശ്രീരാജ് നായരുടെ അധ്യക്ഷതയില്‍ യുവജന സമ്മേളനം സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യും. 11ന് സമാപന സമ്മേളനം സാധ്വി പ്രഗ്യാസിംഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം നവചണ്ഡികാഹോമത്തിന്‍റെ പ്രാരംഭചടങ്ങുകള്‍ നടക്കും. 8-ാം തീയതി രാവിലെ 7 മുതല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി ഡോ.കെ.രാമചന്ദ്ര അഡിഗയുടെ മുഖ്യകാര്‍മികത്വത്തില്‍ നവചണ്ഡികാഹോമം നടക്കും. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K