13 February, 2024 03:01:30 PM


ആറ്റുകാൽ മഹോത്സവത്തിന് ശനിയാഴ്ച തുടക്കം, പൊങ്കാല 25ന്



തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും. വൈകിട്ട് 6ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും. 

കുത്തിയോട്ട വ്രതാരംഭം 19ന് രാവിലെ 9.30ന് നടക്കും. പൊങ്കാല അടുപ്പ്‌വെട്ട് 25-ന് രാവിലെ 10.30നും, പൊങ്കാല നിവേദ്യം ഉച്ചയ് ക്ക് 2.30നും. കുത്തിയോട്ട ചൂരൽക്കുത്ത് രാത്രി 7.30നും പുറത്തെഴുന്നെള്ളിപ്പ് രാത്രി 11നും. 26ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കലും,12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K