10 December, 2023 05:08:52 PM


ശബരിമലയിലെ തിരക്ക്; ദർശന സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു



പത്തനംതിട്ട: ശബരിമലയിലെ തിരക്ക് അനിയന്ത്രിയമായ സാഹചര്യത്തിൽ ദർശനസമയം കൂട്ടാൻ തീരുമാനം. ദർശനസമയം ഒരു മണിക്കൂർ കൂടി കൂട്ടാനാണ് തന്ത്രി അനുമതി നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഉച്ചകഴിഞ്ഞ് നട തുറക്കുന്നത് നാലിൽ നിന്നും മൂന്നാക്കി .

രണ്ടുദിവസമായി അനിയന്ത്രിത തിരക്ക് വന്നതോടെയാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിൽ ദർശന സമയം കൂട്ടാമോ എന്ന് ആരാഞ്ഞത്. 14 മണിക്കൂർ വരെ ക്യൂ നിന്നാണ് തീർഥാടകർ ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർഥാടകരുടെ പരാതി. തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K