21 March, 2024 07:05:37 PM


തീർത്ഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളിയിൽ നാല്പതാംവെള്ളി ആചരണം

 


അതിരമ്പുഴ: അതിരമ്പുഴ സെൻറ്. മേരിസ് ഫൊറോന  ദേവാലയത്തിൽ നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി ഫാദർ ജോസഫ് കൂമ്പുങ്കലിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന  വാർഷിക ധ്യാനത്തിന്റെ സമാപനവും ഉണ്ടായിരിക്കുന്നതാണ് അതിനെ തുടർന്ന്  പള്ളിയിൽനിന്ന് കുരിശിന്റെ വഴി ആരംഭിച്ചു കരിവേലിമല ചുറ്റി പള്ളിയിൽ തിരികെ  എത്തിച്ചേരുകയും  ശേഷം പുഴുക്ക് നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ് കുരിശിന്റെ വഴിക്കും മറ്റു തിരുകർമ്മങ്ങൾക്കും വികാരി ഫാദർ ഡോ. ജോസഫ് മുണ്ടകത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാദർ നൈജിൽ തൊണ്ടിക്കാ കുഴിയിൽ, ഫാദർ സിബിൾ കൈതക്കളം, ഫാദർ ടോണി കോയിൽ പറമ്പിൽ, ഫാദർ നവീൻ മാമൂട്ടിൽ, എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K