24 March, 2024 02:13:21 PM


അതിരമ്പുഴ പള്ളിയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുരുത്തോല പ്രദക്ഷിണം നടന്നു



അതിരമ്പുഴ: സെൻറ്.മേരിസ് ഫൊറോന ദേവാലയത്തിൽ ഓശാന തിരുനാൾ തിരുകർമ്മങ്ങൾ രാവിലെ ആറുമണിക്ക് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ മുഖ്യ കാർമികത്വത്തിൽ ചെറിയ പള്ളിയിൽ ആരംഭിക്കുകയും തുടർന്ന് കുരുത്തോലകൾ വെഞ്ചരിച്ചു വിശ്വാസി സമൂഹത്തിന് വിതരണം ചെയ്തു അതിനെ തുടർന്ന് ചെറിയ പള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു വലിയപള്ളിയിൽ കുരുത്തോല പ്രദക്ഷിണം കയറിയതിനെ തുടർന്ന് വിശുദ്ധ ബലിയർപ്പണവും നടക്കുകയുണ്ടായി കർമ്മങ്ങൾക്ക് ഫാ. ജോർജ് പുതുശ്ശേരി, ഫാ. നൈജിൽ തൊണ്ടിക്കാ കുഴിയിൽ, ഫാ.  സിറിൽ കൈതക്കളം, ഫാ. ടോണി കോയിൽ പറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ എന്നിവർ നേതൃത്വം നൽകി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K