13 December, 2023 11:21:03 AM


ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 23 മുതല്‍



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ശ്രീമത് ഭാഗവത സപ്താഹയജ്ഞം ഡിസംബര്‍ 23 മുതല്‍ 30 വരെ നടക്കും. കുറുവല്ലൂര്‍ ഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. പുരളിപ്പുറം കൃഷ്ണന്‍ നമ്പൂതിരിയും കെ. ആര്‍. നാരായണന്‍ നമ്പൂതിരിയും സഹ യജ്ഞാചാര്യന്മാരായിരിക്കും. രാജേഷ് ബാംഗ്ലൂർ എന്നയാളുടെ വഴിപാടായിട്ടാണ് സപ്താഹയജ്ഞം നടത്തുന്നത്.

23ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിക്കുന്നതോടെയാണ് സപ്താഹയജ്ഞം ആരംഭിക്കുക. തുടർന്ന് യജ്ഞാചാര്യന്‍ കുറുവല്ലൂര്‍ ഹരി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭാഗവത പാരായണവും പ്രഭാഷണവും നടക്കും.

ഓരോ ദിവസവും ദീപാരാധനയ്ക്ക് ശേഷം പ്രഭാഷണമുണ്ടാകും. 24 ന്  ഡോ. ആര്‍ രാമാനന്ദ്, 25 ന് അഡ്വ. ശങ്കു ടി ദാസ്, 26 ന് ഡോ. അലക്സാണ്ടര്‍ ജേക്കബ്, 27 ന് വിദ്യസാഗര്‍ ഗുരു മൂര്‍ത്തി, 28 ന് രാജേഷ് നാദാപുരം, 29 ന് കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമി, 30 ന് യജ്ഞസമര്‍പ്പണ സമയത്ത് മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവർ പ്രഭാഷണം നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K