30 March, 2024 12:51:21 PM
പൊതുപ്രവർത്തകർ സത്യസന്ധരും നീതിപൂർവ്വം പ്രവർത്തിക്കുന്നവരും ആയിരിക്കണം- മാർ ജോസഫ് പെരുന്തോട്ടം
അതിരമ്പുഴ : സെന്റ്. മേരീസ് ഫൊറോന ദേവാലയത്തിൽ ദുഃഖ വെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമികത്വം വഹിച്ചു വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം ഈ കാലഘട്ടത്തിൽ പൊതുജനങ്ങൾ വളരെ സൂക്ഷ്മതയോടും ക്രിയാത്മകമായും പ്രവർത്തിക്കേണ്ട സാഹചര്യം ആണ് ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നും ആയതിനാൽ സത്യസന്ധരും നീതിബോധം ഉള്ളവരും ആയവരെ ആയിരിക്കണം നമ്മൾ പൊതുപ്രവർത്തകരായി കാണേണ്ടത് എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രാവിലെ 6 30 മുതൽ തുടങ്ങിയ ആരാധന ഇടവകയുടെ വിവിധ വാർഡുകളിൽ നിന്ന് കുരിശിന്റെ വഴിയായി എത്തിച്ചേർന്ന വിശ്വാസികൾ എല്ലാവരും കൂടി 11 30 മുതൽ 12 30 വരെ തിരു മണിക്കൂർ ആരാധന നടത്തുകയും ശേഷം നേർച്ച കഞ്ഞി വിതരണം നടത്തുകയും ചെയ്തു. രണ്ടു മണി മുതൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെയും വികാരി ഫാ. ഡോ.ജോസഫ് മുണ്ടകത്തിന്റെയും സഹ വൈദികരുടെയും നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു. 5.30 ന് വലിയപള്ളിയിൽനിന്ന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ ആഘോഷമായ പട്ടണം ചുറ്റിയുള്ള വിശുദ്ധ കുരിശിന്റെ വഴി ആരംഭിച്ചു 7.30 ന് തിരികെ വലിയ പള്ളിയിൽ പ്രവേശിക്കുകയും തുടർന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പിന്റെ ആശിർവാദകർമ്മവും നടന്നു