15 April, 2024 09:19:10 PM
തൃശൂർ പൂരം: തിരുവമ്പാടിയിലേക്ക് മൂന്നാമനായി ചെമ്പാലി ഉണ്ണികൃഷ്ണൻ
തൃശൂർ : ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടിയുടെ മേളത്തിലേക്ക് മൂന്നാമനായി കുട്ടനെല്ലൂർ കുട്ടൻ മാരാർ എന്ന ചെമ്പാലി ഉണ്ണികൃഷ്ണൻ തിരിച്ചെത്തുന്നു. മേളഗന്ധർവ്വനായ കുറപ്പത്ത് നാണുമാരാരുടെ മകനും പരിയാരത്ത് കുഞ്ചുമാരാരുടെ ശിഷ്യനും ആയ ഉണ്ണികൃഷ്ണൻ കൗമാര പ്രായത്തിൽ തന്നെ വലിയ മേളങ്ങളിൽ അടക്കം അനവധി മേളങ്ങളിൽ പങ്കെടുത്തിരുന്നു.
കാരേക്കാട് ഈച്ചര മാരാർ, കാച്ചാംകുറിച്ചി കണ്ണൻ മാരാർ, പെരുമനം കുട്ടന്മാരാർ, കിഴക്കൂട്ട്അനിയന്മാരാർ, ചെറുശ്ശേരി കുട്ടന്മാരാർ, ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാർ എന്നിവരുടെ ഒക്കെ പ്രമാണത്തിൽ അദ്ദേഹം കൊട്ടിയിട്ടുണ്ട്. എടക്കുന്നി, കുട്ടനെല്ലൂർ, തിരുവമ്പാടി മേളങ്ങളിൽ സ്ഥിരക്കാരൻ ആയിരുന്നു.
പഴുവിൽ രഘു മാരാർ, പാറമേക്കാവ് രാജപ്പമാരാർ, പെരുവനം സതീശൻ, ചെറുശ്ശേരി കുട്ടൻ, പെരുവനം ശിവൻ, പെരുവനം പ്രകാശൻ, പെരുവനം ശങ്കരനാരായണൻ, എന്നിവരെ പോലുള്ള ഉഗ്രമൂർത്തികളുടെ ഗണത്തിൽ
പെട്ട് മേള പ്രമാണി ആയി ഉയർന്ന് വരേണ്ട ആളായിരുന്നു. കുറച്ച് കാലം വിട്ടുനിൽക്കേണ്ടി വന്നത് കൊണ്ട് ഒന്ന്പിന്നോക്കം പോയി. ഇതിനിടയിൽ മട്ടന്നൂരിൻ്റെ കാലത്ത് കുറച്ച് കാലം സുഖം ഇല്ലാതെ നിന്ന് മാറി
നിൽക്കേണ്ടി വന്നു. പിന്നെ കിഴക്കൂട്ട്വന്നപ്പോൾ വീണ്ടും വന്നു. കോവിഡ്കാലത്തിന് ശേഷം വീണ്ടും ഒരു ഗ്യാപ്പ്.
ഇപ്പോ മൂന്നാമനായി ചേരാനെല്ലൂരിൻ്റെ ഒരു പുറം ആയി തിരിച്ച് വരവ് .
മൂന്നാമനായി നിശ്ചയിച്ചിരുന്ന പെരുവനം ശിവന്മാരാർക്ക് പെല വന്ന ഒഴിവിലേക്ക്ആണ് ഇപ്പോൾ കുട്ടൻ മാരാരുടെ രംഗപ്രവേശം. അടുത്ത വർഷം ശിവന്മാരാര് തിരിച്ച് വന്നാലും ഉണ്ണിക്കൃഷ്ണനെ മാറ്റരുത് എന്നാണ് ആരാധകരുടെ ആവശ്യം. കുട്ടനെല്ലൂർ ഭഗവതിയുടെ അടിയന്തരക്കാരൻ. ആണ് ഉണ്ണി. എടക്കുന്നി ഊട്ടുപുരയിൽ ആണ്കു ഞ്ചുവാശാൻ്റെ കീഴിൽ കൊട്ട് പഠിച്ചിട്ടുള്ളത് . എടക്കുന്നി ഭഗവതിയുടെ അടിയന്തരം കുറച്ച്കാലം നോക്കിയിട്ടുണ്ട്.