16 April, 2024 10:04:54 PM


വള്ളുവനാടൻ ചരിത്രത്തില്‍ ആദ്യമായി അഖണ്ഡ സൂര്യഗായത്രീ മന്ത്ര ജപോൽസവം ഷൊര്‍ണൂരില്‍



പാലക്കാട്: വള്ളുവനാടൻ ചരിത്രത്തിലാദ്യമായി അഖണ്ഡ സൂര്യ ഗായത്രീ മന്ത്ര ജപോൽസവം ബുധനാഴ്ച ഷൊര്‍ണൂര്‍ കൂനത്തറ ത്രാങ്ങാലിയില്‍ നടക്കും. പരമപവിത്രമായ ഗായത്രിമന്ത്രം 1111 തവണ അഖണ്ഡമായി ജപിച്ചുകൊണ്ട് രാമാനവമി ദിനത്തിൽ സീനിയര്‍ ലിവിംഗ് വില്ലേജ് ഈവനിംഗ് പാരഡൈസില്‍ രാവിലെ 5 മുതല്‍ 12 വരെ നടക്കുന്ന ചടങ്ങില്‍ ഗായത്രി ഗുരുകുലം അരുണ്‍ പ്രഭാകര്‍ ആചാര്യനായിരിക്കും. പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്ക് സുവര്‍ണ ലോക്കറ്റ് പ്രസാദമായി ലഭിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.


.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K