29 April, 2024 11:08:16 AM
പൗർണമിക്കാവിൽ ആദി പരാശക്തിയുടെ പ്രതിഷ്ഠ; വിഗ്രഹങ്ങൾ രാജസ്ഥാനില്‍ നിന്ന്
തിരുവനന്തപുരം: വെങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ കൊത്തു പണികൾ പൂർത്തിയായി. രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് വർഷം കൊണ്ടാണ് ആദിപരാശക്തിയുടെയും രാജമാതംഗിയുടെയും ദുർഗാദേവിയുടെയും വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. 23 അടി ഉയരത്തിലാണ് പരാശക്തിയുടെ മാർബിൾ വിഗ്രഹം.
കൊത്തുപണികൾ പൂർത്തിയായ വിഗ്രഹങ്ങളുടെ യാത്രാനുമതി പൂജകൾക്ക് ജയ്പൂർ രാംസിങ്ങിന്റെ കൊട്ടാരത്തിലെ കാളിമാതാ ക്ഷേത്രത്തിൽ തുടക്കമായി. മൂന്ന് ട്രെയിലറുകളിലായി വിഗ്രഹങ്ങൾ 15 ദിവസം കൊണ്ട് പൗർണമിക്കാവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനിലെ മാർബിൾ മല വിലയ്ക്ക് വാങ്ങിയാണ് ഒറ്റക്കൽ വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. ഏകദേശം ആറു കോടിയോളം രൂപയാണ് വിഗ്രഹത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്.