19 May, 2024 07:13:36 PM


കാക്കയുടെ വന്‍വിഗ്രഹമുള്ള കേരളത്തിലെ ഏക ക്ഷേത്രമാകാന്‍ പൗര്‍ണമിക്കാവ്



തിരുവനന്തപുരം: ശനീശ്വരവാഹനമായ കാക്കയുടെ വന്‍വിഗ്രഹമുള്ള കേരളത്തിലെ ഏക ക്ഷേത്രമാകാന്‍ തിരുവനന്തപുരം വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രം ഒരുങ്ങുന്നു. ശനീശ്വരവിഗ്രഹത്തോടൊപ്പം പ്രതിഷ്ഠിക്കാനുള്ള കാക്കയുടെ പതിനഞ്ചര അടി നീളമുള്ള കൂറ്റന്‍ വിഗ്രഹം മൈലാടിയില്‍നിന്നും ക്ഷേത്രത്തിലെത്തിച്ചു. ശനീശ്വരവിഗ്രഹത്തോടൊപ്പം കാക്കയുടെ വിഗ്രഹത്തിനും പ്രാണപ്രിതിഷ്ഠ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ശനീശ്വരന്റെയും വാഹനമായ കാക്കയുടെയും പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനത്ത് പൗർണമിക്കാവ് എത്തും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K