23 December, 2023 10:04:23 AM


മാന്നാനം സെന്‍റ് ജോസഫ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്‍റെ തിരുനാള്‍ 26 മുതല്‍



കോട്ടയം: മാന്നാനം സെന്‍റ് ജോസഫ്സ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്‍റെ തിരുനാള്‍ 26 മുതല്‍ ജനുവരി മൂന്നുവരെ. 26ന് രാവിലെ 11.00ന് തക്കല രൂപതാധ്യക്ഷൻ മാര്‍ ജോര്‍ജ് രാജേന്ദ്രൻ കൊടിയുയര്‍ത്തും. ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന തിരുനാള്‍. 

26 മുതല്‍ 30 വരെ രാവിലെ 6.00നും 7.30നും വിശുദ്ധ കുര്‍ബാന മധ്യസ്ഥ പ്രാര്‍ഥന. 26ന് രാവിലെ 9.30 മുതല്‍ 10.30 വരെ പ്രസുദേന്തി സംഗമം. 11.00ന് കൊടിയുയര്‍ത്തല്‍, ആഘോഷമായ വിശുദ്ധ കുര്‍ബാന- മാര്‍ ജോര്‍ജ് രാജേന്ദ്രൻ. വൈകുന്നേരം 4.30ന് ജപമാല, 5.00ന് വിശുദ്ധ കുര്‍ബാന.

27നും 28നും രാവിലെ 11.00ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. വൈകുന്നേരം 4.30ന് ജപമാല, 5.00ന് വിശുദ്ധ കുര്‍ബാന.

29ന് 11.00ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന - ഫാ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ (റെക്ടര്‍, അര്‍ത്തുങ്കല്‍ സെന്‍റ് ആൻഡ്രൂസ് ബസിലിക്ക), സന്ദേശം - റവ.ഡോ. ജയിംസ് റാഫേല്‍ ആനാപറമ്ബില്‍ (ആലപ്പുഴ രൂപതാധ്യക്ഷൻ). വൈകുന്നേരം 4. 30ന് ജപമാല, 5.00ന് വിശുദ്ധ കുര്‍ബാന.

30ന് രാവിലെ 10.00 മുതല്‍ 11.00 വരെ സന്യസ്ത സംഗമം. പ്രഭാഷണം 11.00ന് വിശുദ്ധ കുര്‍ബാന,-മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ (മെല്‍ബണ്‍ രൂപതാധ്യക്ഷൻ). 

31ന് രാവിലെ 5.15നും 6.15നും 8.00നും 9.30നും വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. 11.00ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. ഉച്ചകഴിഞ്ഞ് 2.30ന് ചാവറ കുടുംബ സംഗമം. 

ജനുവരി ഒന്നിന് രാവിലെ 6.00ന് വര്‍ഷാരംഭ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, 7.30ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. 11.00ന് ആഘോഷമായ വിശുദ്ധകര്‍ബാന (സീറോ - മലങ്കരക്രമത്തില്‍), പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന - ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് (മാവേലിക്കര രൂപതാധ്യക്ഷൻ). വൈകുന്നേരം 4.30ന് ജപമാല, 5.00ന് വിശുദ്ധ കുര്‍ബാന. 

രണ്ടിന് രാവിലെ 6.00നും 7.30നും വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. 11.00ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. വൈകുന്നേരം 4.30ന് ജപമാല, 5.00ന് ആഘോഷമായ വിശുദ്ധ കുര്‍ബാന

മൂന്നിന് പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 6.00 ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന - ഫാ. ആന്‍റണി ഇളംതോട്ടം സിഎംഐ (തിരുവനന്തപുരം സെന്‍റ് ജോസഫ്സ് പ്രോവിൻസ് പ്രൊവിൻഷ്യല്‍). 8.00ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന - ഫാ. തോമസ് ചാത്തംപറമ്ബില്‍ (സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍). 11.00ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന - കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (മേജര്‍ ആര്‍ച്ച്‌ബിഷപ് എമെരിറ്റസ്, സീറോമലബാര്‍സഭ). വൈകുന്നേരം 5.00ന് സിഎംഐ സഭയിലെ നവവൈദികര്‍ അര്‍പ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന, 6.30ന് പ്രദക്ഷിണം, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം. രാത്രി 8.30ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K