12 June, 2024 12:14:32 PM


മിഥുന മാസപൂജകൾക്കായി ശബരിമല ക്ഷേത്രനട വെളളിയാഴ്ച തുറക്കും



ശബരിമല: മിഥുന മാസപൂജകൾക്കായി ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര തിരുനട വെളളിയാഴ്ച തുറക്കും. വൈകിട്ട് 5 മണിക്കാവും നട തുറക്കുക. 15 ന് ആണ് മിഥുനം ഒന്ന്. നട തുറന്നിരിക്കുന്ന 15.6.2024 മുതൽ 19.6.2024 വരെ ദിവസവും നെയ്യഭിഷേകം ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ  ഉണ്ടാകും. 19 ന് രാത്രി 10ന് നട അടയ്ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K