26 December, 2023 09:32:30 AM


ശബരിമലയില്‍ മണ്ഡലപൂജ നാളെ; തങ്കയങ്കി രഥയാത്ര ഇന്ന് പമ്പയിലെത്തും



പത്തനംതിട്ട: തങ്ക അങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകുന്നേരം ആറരക്ക് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. നാളെയാണ് ശബരിമലയിൽ മണ്ഡലപൂജ. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര കടന്നുപോകുന്നതിന്‍റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷവും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാം പടി ചവിട്ടിയവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. 1,00,337 പേരാണ് ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K