02 July, 2024 05:03:41 PM


ഏകീകൃത കുര്‍ബാന: സിറോ മലബാര്‍ സഭയിൽ സമവായം, സിനഡ് കുര്‍ബാന ഉപാധികളോടെ നടത്തും



കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തിൽ സിറോ മലബാര്‍ സഭയിൽ സമവായം. ഞായറാഴ്ചകളിലും കടം കൊണ്ട ദിവസങ്ങളിലും ഒരു കുർബാന സിനഡ് കുർബാന നടത്താനാണ് തീരുമാനം. ഒരു ഇടവകയിൽ ഒരു പള്ളിയിൽ മാത്രമാകും സിനഡ് കുർബാന നടത്തുക. ഉപാധികളോടെയാവും സിനഡ് കുർബാന അർപ്പണമെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

വിമതർക്ക് അന്ത്യശാസനം നൽകിക്കൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശത്തിനെതിരെ അലമായ മുന്നേറ്റ സമിതി രംഗത്തെത്തിയിരുന്നു. എന്നാൽ ആ വീഡിയോ കഴിഞ്ഞ സിനഡ് യോഗം ചേർന്നതിനു ശേഷം ചിത്രീകരിച്ചതാണെന്നും പുറത്തിറക്കിയത് വൈകിയാണെനും ബിഷപ് പറഞ്ഞതായി അൽമായ മുന്നേറ്റം പറഞ്ഞു. 35ൽ 34 രൂപതകളിലും ഏകീകൃതകുർബാന നടപ്പിലാക്കി കഴിഞ്ഞു. സഭയുടെ കേന്ദ്ര രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് നടപ്പിലാക്കാതരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K